ക്ഷമ ചോദിച്ച് ഐഫോൺ നിർമാണ കന്പനി
Friday, November 25, 2022 12:08 AM IST
ബെയ്ജിംഗ്: ആപ്പിൾ കന്പനിക്കുവേണ്ടി ഐഫോൺ നിർമിക്കുന്ന ചൈനയിലെ ഫോക്സ്കോൺ കന്പനി തൊഴിലാളികളോടു ക്ഷമചോദിച്ചു. തൊഴിലാളികളുടെ വേതനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായത് സാങ്കേതിക കാരണങ്ങളാലാണെന്നും കരാർ പ്രകാരമുള്ള വേതനം നല്കുമെന്നും കന്പനി അറിയിച്ചു.
പറഞ്ഞുറപ്പിച്ച വേതനം നല്കുന്നില്ലെന്നാരോപിച്ച് കന്പനിയിലെ പുതിയ തൊഴിലാളികൾ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.