ഇറ്റലിയിൽ മിന്നൽപ്രളയം; പത്തു മരണം
Friday, September 16, 2022 11:41 PM IST
റോം: കിഴക്കൻ ഇറ്റലിയിലെ മാർക്കിയേ മേഖലയിൽ പേമാരിയിലും മിന്നൽപ്രളയത്തിലും പത്തു പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. 50 പേർക്കു പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി ഏതാനും മണിക്കൂറുകൾക്കിടെ 40 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. ഇവിടെ ആറുമാസം ലഭിക്കുന്ന മഴയ്ക്കു തുല്യമാണിത്. തീരപ്രദേശത്തെ നദികളെല്ലാം നിറഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. 180 അഗ്നിശമന സേനാംഗങ്ങൾ ദുരന്തനിവാരണത്തിൽ പങ്കെടുക്കുന്നതായി ഇറ്റാലിയൻ വൃത്തങ്ങൾ അറിയിച്ചു.
അത്യുഷ്ണം നിറഞ്ഞ വേനൽക്കാലത്തിനു പിന്നാലെയാണു പേമാരിയുണ്ടായത്.