സാന്പത്തിക ഞെരുക്കം: പാക്കിസ്ഥാന് സൗദിയുടെ 300 കോടി ഡോളർ
Sunday, November 28, 2021 12:46 AM IST
ഇസ്ലാമാബാദ്: സാന്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന പാക്കിസ്ഥാൻ സൗദി അറേബ്യയിൽനിന്ന് 300 കോടി യുഎസ് ഡോളർ കടം വാങ്ങുന്നു. ഈ പണം സെൻട്രൽ ബാങ്കിൽ സൂക്ഷിക്കുന്നതിനുള്ള കരാറിനു പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ അംഗീകാരം നൽകി.
300 കോടി ഡോളറിന്റെ റിസർവ് പണം ഒരു വർഷത്തേക്ക് പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്കിൽ സൂക്ഷിക്കുമെന്നാണു സൗദിയുടെ ഉറപ്പ്. പാക്കിസ്ഥാന്റെ മൊത്തം ലിക്വിഡ് ഫോറിൻ റിസർവ് നവംബർ 19 വരെയുള്ള കണക്കുപ്രകാരം 22.773 ശതകോടി ഡോളർ വരും. ഇതിൽ 16.254 ശതകോടി ഡോളർ പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്കിന്റെ കൈയിലും ബാക്കി തുക മറ്റു വാണിജ്യ ബാങ്കുകളുടെ കൈവശവുമാണെന്നാണു റിപ്പോർട്ടുകൾ.