മാർച്ച് ആറ് ഇറാക്കിനു സഹിഷ്ണുതയുടെ ദിനം
Monday, March 8, 2021 12:32 AM IST
ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പയും ഷിയാ ആത്മീയ ആചാര്യൻ ആയത്തുള്ള അലി അൽ സിസ്താനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ മാർച്ച് ആറ്, ദേശീയ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ദിനമായി ഇറാക്കി സർക്കാർ പ്രഖ്യാപിച്ചു. നജഫിൽ മാർപാപ്പയും സിസ്താനിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അൽ കദീമി ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ആവശ്യകതയാണ് മാർപാപ്പയും സിസ്താനിയും ചർച്ച ചെയ്തത്.