ഐഎസ് ആക്രമണം: മൂന്നു പേർക്കെതിരേ അമേരിക്ക കുറ്റം ചുമത്തി
Tuesday, January 12, 2021 12:00 AM IST
കൊളംബോ: 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഐഎസ് ഭീകരർ ക്രിസ്ത്യൻ പള്ളികളിൽ നടത്തിയ ആക്രമണത്തിൽ പങ്കുള്ള മൂന്നു ശ്രീലങ്കക്കാർക്കെതിരേ അമേരിക്ക കുറ്റം ചുമത്തി. ഐഎസ് ബന്ധമുള്ള മുഹമ്മദ് അൻവർ മുഹമ്മദ് റിസ്കാൻ, മുഹമ്മദ് നൗഫർ, അഹമ്മദ് മിൽഹാൻ ഹയാക് മുഹമ്മദ് എന്നിവർക്കെതിരേയാണു കുറ്റം ചുമത്തിയത്. മൂവരും ചാവേർ സ്ഫോടനത്തിനു സഹായം നല്കിയെന്നു കോടതി കണ്ടെത്തി. സ്ഫോടനത്തിൽ അഞ്ച് അമേരിക്കക്കാർ കൊല്ലപ്പെട്ട കേസിലാണു നടപടി.