ജോർജിയയിൽ സിനിമാ സ്റ്റൈൽ ബാങ്ക് കൊള്ള
Thursday, October 22, 2020 11:37 PM IST
ടിബ്ലിസി: ജോർജിയയിൽ ജീവനക്കാരെയും ഇടപാടുകാരെയും ബന്ദിയാക്കി സിനിമാ സ്റ്റൈൽ ബാങ്കുകൊള്ള. പടിഞ്ഞാറൻ നഗരമായ സുഗ്ദിദിയിൽ ആയുധവുമായെത്തിയ മോഷ്ടാവ് നാല്പതു പേരെ ബന്ദിയാക്കി.
ഇവരെ മോചിപ്പിക്കണമെങ്കിൽ അഞ്ചുലക്ഷം ഡോളർ വരുന്ന തുകയും ഒരു കാറും നല്‍കണമെന്നായിരുന്നു ആവശ്യം. ഇതു കിട്ടിയപ്പോൾ മൂന്നുപേർ ഒഴികെയുള്ളവരെ മോചിപ്പിച്ചു. മൂന്നു പേരുമായി കാറിൽ പോയ മോഷ്ടാവ് വനത്തിനു സമീപം ഇവരെ ഇറക്കിവിട്ടു കടന്നു.
മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം ഊർജിതമായി നടന്നുവരികയാണെന്ന് മുൻ സോവിയറ്റ് രാജ്യമായ ജോർജിയയിലെ അധികൃതർ പറഞ്ഞു.