മലേഷ്യയിൽ സർക്കാരിനെ വീഴ്ത്താനൊരുങ്ങി അൻവർ
Thursday, September 24, 2020 12:03 AM IST
ക്വാലാലംപുർ: മലേഷ്യയിലെ മുഹിയുദ്ദീൻ യാസിന്റെ മന്ത്രിസഭയെ വീഴ്ത്തി പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കവുമായി പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിം. പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കിയെന്നും അബ്ദുള്ള രാജാവിനെ കണ്ട് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം രാജാവ് ചികിത്സയിലായതിനാൽ അൻവറിന്റെ കൂടിക്കാഴ്ച വൈകുകയാണ്.
2018ലെ തെരഞ്ഞെടുപ്പിൽ അൻവർ നേതൃത്വം നല്കിയ സഖ്യം വിജയിക്കുകയും മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാൽ സഖ്യത്തിലെ പ്രധാന കക്ഷിയായ മുഹിയുദ്ദീൻ മാർച്ചിൽ സർക്കാരിനു പിന്തുണ പിൻവലിക്കുകയും പ്രതിപക്ഷവുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയുമായിരുന്നു. കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷമാണ് മുഹിയുദ്ദീനുള്ളത്.