ഒമാനിൽ ഇന്നലെ 2,164 കോവിഡ് കേസുകൾ
Monday, July 13, 2020 11:52 PM IST
മസ്കറ്റ്: ഒമാനിൽ ഇന്നലെ 2,164 കോവിഡ്-19 കേസുകൾ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്തു. മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം രാജ്യത്തുണ്ടായ രോഗികളുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 592 വിദേശികളും 1,572 സ്വദേശികളും ഉൾപ്പെടുന്നു. കോവിഡ് മൂലം രാജ്യത്തിതുവരെ 259 പേർ മരിച്ചു. രോഗികളുടെ എണ്ണം 58,179 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 519 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മസ്കറ്റിലുൾപ്പെടെ കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്നു. പൂർണതോതിലുള്ള ഇളവുകൾ ഇല്ലെങ്കിലും ഒട്ടുമിക്ക സ്ഥാപനങ്ങളും കർശന സുരക്ഷാ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു.
നിലവിലെ സ്ഥിതി ആശങ്കയോടെയാണ്, സുപ്രീം കമ്മിറ്റി കാണുന്നത്. കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്നലെ മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ വീണ്ടും 30 ശതമാനമായി പരിമിതപ്പെടുത്തി. ഇതിനിടയിൽ ഒമാനിൽ മോഷണ കേസുകൾ വർധിച്ചതായി റോയൽ ഒമാൻ പോലീസ് ഇറക്കിയ കുറിപ്പ് സൂചിപ്പിക്കുന്നു.
സേവ്യർ കാവാലം