പാക് അധിനിവേശ കാഷ്മീരിൽ ചൈനയുടെ ജലവൈദ്യുത പദ്ധതി
Wednesday, June 3, 2020 1:02 AM IST
ഇസ്‌ലാമാബാദ്: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ 1,124 മെ​ഗാ​വാ​ട്ടി​ന്‍റെ ജ​ല​വൈ​ദ്യു​ത നി​ല​യം ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി​യു​ടെ (സി​പി​ഇ​സി) ഭാ​ഗ​മാ​യി ചൈ​ന നി​ർ​മി​ക്കും.

127-ാമ​ത് പ്രൈ​വ​റ്റ് പ​വ​ർ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ബോ​ർ​ഡ് (പി​പി​ഐ​ബി) യോ​ഗ​ത്തി​ൽ ഉൗ​ർ​ജമ​ന്ത്രി ഒ​മ​ർ അ​യൂ​ബ് കൊ​ഹാ​ല ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ വി​വ​രം അ​റി​യി​ച്ച​ത്. ഝ​ലം ന​ദി​യി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക. വ​ർ​ഷം 500 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യി​ൽ ഐ​പി​പി 240 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​വാ​യി​രം കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ചൈ​ന- പാക് സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി​യി​ൽ റെ​യി​ൽ​വേ, റോ​ഡ്, പൈ​പ്പ് ലൈ​ൻ, ഒ​പ്റ്റി​ക്ക​ൽ കേ​ബി​ൾ ശൃം​ഖ​ല എ​ന്നി​വ​യാ​ണുള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.