ജര്‍മനിയില്‍ ഒരാഴ്ച അഞ്ചു ലക്ഷം കോവിഡ് ടെസ്റ്റ് നടത്തും
Thursday, March 26, 2020 11:58 PM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ ഒരാഴ്ച അഞ്ചു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ മരണനിരക്ക് കുറഞ്ഞതിന്റെ കാരണം വലിയ തോതില്‍ ടെസ്റ്റ് നടത്തുന്നതാണെന്ന് ബെര്‍ലിനിലെ ഷാരിറ്റ് യൂണിവേഴ്സിറ്റിയിലെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് തലവന്‍ ക്രിസ്ത്യന്‍ ഡ്രോസ്റ്റന്‍ പറഞ്ഞു. 0.54 ശതമാനമാണു ജര്‍മനിയിലെ മരണനിരക്ക്. സ്പെയിനില്‍ 7.3 ശതമാനവും ഫ്രാന്‍സില്‍ 5.2 ശതമാനവുമാണു മരണനിരക്ക്.