ചുഴലിക്കാറ്റ്; യുഎസിൽ 11 മരണം
Monday, January 13, 2020 12:21 AM IST
ഹൂസ്റ്റൺ: യുഎസിന്റെ തെക്കൻ മേഖലയിൽ ചുഴലിക്കാറ്റും കനത്ത മഴയും നാശം വിതച്ചു. ശനിയാഴ്ചവരെ 11 മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ടെക്സസ്, അലബാമ, ലൂയിസിയാന, ഓക്ലഹോമ എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടായി. ടെക്സസിലും ഒഹായോയിലും വൈദ്യുതി തടസം അനുഭവപ്പെട്ടു. വെള്ളപ്പൊക്കം മൂലം ആർക്കൻസാസിലും ഓക്ലഹോമയിലും ഏതാനും ഹൈവേകളിൽ ഗതാഗതം നിർത്തിവച്ചു. ഷിക്കാഗോ അന്തർദേശീയ വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
ആർക്കൻസാസിൽ ഗവർണർ അസാ ഹച്ചിൻസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.