റഷ്യ: വന്പൻ സൈനികാഭ്യാസത്തിനു തുടക്കം
Monday, September 16, 2019 11:08 PM IST
മോസ്കോ: ഇന്ത്യയും ചൈനയുമുൾപ്പെടെ രാജ്യങ്ങളിലെ സൈനികരെ സഹകരിപ്പിക്കുന്ന വന്പൻ സൈനികാഭ്യാസം റഷ്യയിൽ തുടങ്ങി. 128,000 ത്തോളം സൈനികർ ഭാഗഭാക്കാവുന്ന അഭ്യാസപ്രകടനം സൈബീരിയ, കാസ്പിയൻ കടൽ, ഉറാൽസ് എന്നിവിടങ്ങളിലായാണു നടക്കുന്നത്.
20,000 ത്തോളം സൈനിക ഉപകരണങ്ങളും 15 കപ്പലുകളും അഭ്യാസത്തിൽ ഉണ്ടാകുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞവർഷം റഷ്യ നടത്തിയ സൈനികാഭ്യാസത്തിൽ 300,000 സൈനികർ പങ്കെടുത്തിരുന്നു. സോവ്യയറ്റ് കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും വിപുലമായ സൈനികാഭ്യാസമായിരുന്നു 2018 ലേത്.