മാർപാപ്പയുടെ ജപ്പാൻ, തായ്ലൻഡ് സന്ദർശനം നവംബറിൽ
Friday, September 13, 2019 11:46 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നവംബർ 20 മുതൽ 26 വരെ തായ്ലൻഡിലും ജപ്പാനിലും അപ്പസ്തോലിക സന്ദർശനം നടത്തുമെന്ന് വത്തിക്കാൻ വാർത്താവിതരണ വകുപ്പ് അറിയിച്ചു. 23 വരെ തായ്ലൻഡ്, തുടർന്ന് ജപ്പാൻ എന്നിങ്ങനെയാണ് ഔദ്യോഗിക യാത്രാപരിപാടി.
ഇതിനു മുന്പ് ഈ രണ്ടു രാജ്യങ്ങളിലും പോയിട്ടുള്ള മാർപാപ്പ ജോൺ പോൾ രണ്ടാമൻ മാത്രമാണ്.
തായ്ലൻഡിൽ 1669ൽ അപ്പസ്തോലിക് വികാരിയാത്ത് സ്ഥാപിച്ചതിന്റെ 350-ാം വാർഷികത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. ‘ക്രിസ്തുശിഷ്യർ, മിഷണറി ശിഷ്യർ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മാർപാപ്പ തായ്ലൻഡിലേക്കു പോകുന്നത്. ജീവന്റെയും സൃഷ്ടിയുടെയും സന്ദർശനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ജാപ്പനീസ് സന്ദർശനം.
ജപ്പാനിൽ തലസ്ഥാനമായ ടോക്കിയോയും അണുബോംബ് ആക്രമണത്തിന് ഇരയായ നാഗസാക്കിയും സന്ദർശിക്കും.