സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മനീഷ് കശ്യപ് ജൻ സുരാജ് പാർട്ടിയിൽ
Tuesday, July 8, 2025 2:19 AM IST
പാറ്റ്ന: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മനീഷ് കശ്യപ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. ഈയിടെയാണ് കശ്യപ് ബിജെപി വിട്ടത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് ബിജെപിയിൽ ചേർന്നത്. ഒരു കോടിയോളം സബ്സ്ക്രൈബേഴ്സ് ഉള്ളയാളാണ് കശ്യപ്.
തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ മോശം പെരുമാറ്റം നേരിടുന്നുവെന്നാരോപിച്ചുള്ള കശ്യപിന്റെ പോസ്റ്റ് വിവാദമുയർത്തിയിരുന്നു. തുടർന്ന് ഇയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.