നീരവ് മോദിയുടെ സഹോദരൻ യുഎസിൽ പിടിയിൽ
Sunday, July 6, 2025 1:43 AM IST
ന്യൂഡൽഹി: ശതകോടികളുടെ ബാങ്ക്വായ്പയെടുത്തശേഷം വിദേശത്തേക്കു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന് നിഹാല്‍ മോദി യുഎസില്‍ പിടിയിൽ.
ബെൽജിയം പൗരത്വമുള്ള നിഹാൽ മോദിയെ സിബിഐയുടെയും ഇഡിയുടെയും അഭ്യർഥനപ്രകാരമാണ് യുഎസ് ഭരണകൂടം അറസ്റ്റ്ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് 46കാരനായ നിഹാൽ മോദിക്കും പിടിവീണത്.
വ്യാജരേഖകളുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതില്‍ നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി, നിഹാല്‍ എന്നിവര്‍ക്കെതിരേ സിബിഐയും എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റും കേസെടുത്തിരുന്നു.