മണിപ്പുരിൽ വൻ ആയുധവേട്ട
Saturday, July 5, 2025 1:51 AM IST
ഇംഫാൽ: മണിപ്പുരിലെ നാല് ജില്ലകളിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ മിന്നൽ റെയ്ഡിൽ തോക്കുകൾ ഉൾപ്പെടെ ഇരുനൂറോളം ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
റൈഫിളുകളും വിദൂരനിയന്ത്രിത സ് ഫോടകവസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. തെങ്നോപാൽ, കാങ്പോക്പി, ചന്ദേൽ, ചുരാചന്ദ്പുർ ജില്ലകളിൽനിന്നാണ് ആയുധങ്ങൾ പിടികൂടിയതെന്ന് എഡിജിപി ലാഹരി ദോർജി അറിയിച്ചു. മണിപ്പുർ പോലീസും ആസാം റൈഫിൾസും കേന്ദ്ര സായുധസേനയും റെയ്ഡിൽ പങ്കെടുത്തു.