സ്പോട്ടിഫൈയിൽ തരംഗമായി അരിജിത് സിംഗ്
Saturday, July 5, 2025 1:51 AM IST
ന്യൂഡൽഹി: മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയിൽ ഏറ്റവുമധികം ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഗായകൻ അരിജിത് സിംഗ്.
ആഗോളതലത്തിൽ പ്രശസ്തിയുള്ള പോപ് ഗായകരായ എഡ് ഷീരനെയും ടെയ്ലർ സ്വിഫ്റ്റിനെയും പിന്നിലാക്കിയാണ് 151 മില്യൺ ഫോളോവേഴ്സ് എന്ന നാഴികക്കല്ല് അദ്ദേഹം എത്തിപ്പിടിച്ചത്.
ഷീരന് 121 മില്യൺ, സ്വിഫ്റ്റിന് 139.6 മില്യൺ എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ എണ്ണം. ചാർട്ട്മാസ്റ്റേഴ്സ്, വോൾട്ട്.എഫ്എം എന്നീ ഡാറ്റ ട്രാക്കിംഗ് വെബ്സൈറ്റുകളാണ് പട്ടിക പുറത്തുവിട്ടത്. എ.ആർ. റഹ്മാൻ (65.6 മില്യൺ- 14-ാം സ്ഥാനം), പ്രീതം (53.4 മില്യൺ- 21-ാം സ്ഥാനം), നേഹ കക്കർ (48.5 മില്യൺ- 25-ാം സ്ഥാനം) എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ ഗായകർ. എന്നിരുന്നാലും എല്ലാ മാസവുമുള്ള ശ്രോതാക്കളുടെ കണക്കെടുക്കുന്പോൾ എഡ് ഷീരനും ടെയ് ലർ സ്വിഫ്റ്റും അരിജിത്തിനേക്കാൾ മുന്നിലാണ്.
2005ൽ ഫെയിം ഗുരുകുൽ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അരിജിത് സിംഗ് 2013ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ബോളിവുഡ് ചിത്രത്തിലെ തും ഹീ ഹോ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ് ബോളിവുഡിലെ മുൻനിര ഗായകരിലൊരാളായത്.