അമർനാഥ് തീർഥാടകരുടെ ബസ് അപകടത്തിൽപെട്ടു: 36 പേർക്ക് പരിക്ക്
Sunday, July 6, 2025 1:43 AM IST
ജമ്മു: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് സ്റ്റേഷനറി വാഹനത്തിലിടിച്ച് 36 പേർക്ക് പരിക്കേറ്റു.
റംബാൻ ജില്ലയിലെ ചന്ദർകോട്ടിലായിരുന്നു അപകടം. നാല് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായയുടൻ സൈനികർ സംഭവസ്ഥലത്തെത്തി തീർഥാടകരെ ആശുപത്രിയിലെത്തിച്ചെന്നും പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവർ അമർനാഥിലേക്കു തിരിച്ചെന്നും ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.