അഹമ്മദാബാദ് വിമാനദുരന്തം: ആരോപണം തള്ളി എയർ ഇന്ത്യ
Saturday, July 5, 2025 1:52 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുമായുള്ള സാന്പത്തിക ആശ്രയത്വം വെളിപ്പെടുത്താൻ കുടുംബാംഗങ്ങളെ നിർബന്ധിച്ചുവെന്ന ആരോപണം തള്ളി എയർ ഇന്ത്യ.
കുടുംബാംഗങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക കുറയ്ക്കാൻവേണ്ടി സാന്പത്തിക ആശ്രയത്വം വെളിപ്പെടുത്തുന്ന രേഖകളിൽ കുടുംബാംഗങ്ങളെ ഒപ്പിടാൻ നിർബന്ധിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നാണ് എയർ ഇന്ത്യ പ്രതികരിച്ചത്.
രേഖകളിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നതു ശരിയായ വ്യക്തികൾക്ക് ഇടക്കാല നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും നഷ്ടപരിഹാരത്തുക കുറയ്ക്കാൻവേണ്ടിയല്ലെന്നുമാണ് എയർ ഇന്ത്യ വ്യക്തത വരുത്തിയിട്ടുള്ളത്.