നിലമ്പൂരിലേത് കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ഥ്യത്തിന്റെ റിസള്‍ട്ട്: കെ. സുധാകരന് എംപി
Tuesday, June 24, 2025 1:03 AM IST
കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ഥ്യത്തിന്റെ റിസള്‍ട്ടാണ് നിലമ്പൂരിലെ യുഡിഎഫ് വിജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സുധാകരന് എംപി.
പിണറായി സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. ഇനിയൊരു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനു വിജയപ്രതീക്ഷ വേണ്ട. ഈ സര്‍ക്കാരിനെ ജനം അത്രയ്ക്കു വെറുത്തുകഴിഞ്ഞു.
യുഡിഎഫിന്റെ ഐക്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം കൂടിയാണിത്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. അത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണു തന്റെ വിശ്വാസമെന്നും കെ.സുധാകരന് പറഞ്ഞു.