ദീപികയില്‍നിന്നു വിരമിച്ചവർക്ക് യാത്രയയപ്പ് നല്കി
Tuesday, July 1, 2025 2:51 AM IST
കോട്ടയം: ദീപികയില്‍നിന്നും വിരമിച്ച ഡെപ്യൂട്ടി എഡിറ്ററര്‍ റോയി ജോണ്‍, മറ്റ് ജീവനക്കാരായ ജോണ്‍ വര്‍ഗീസ്, കെ.സി. വര്‍ഗീസ്, കെ.എ. ചന്ദ്രന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റത്തില്‍, ഡെപ്യൂട്ടി എഡിറ്റര്‍ എസ്. ജയകൃഷ്ണന്, ഡിജിഎം (എച്ച്ആര്‍) കോര ജോസഫ്, സ്റ്റാഫ് പ്രതിനിധികളായ പ്രദീപ് ഗോപി, ജയ്സൺ മാത്യു, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.