വേടന്റെ പാട്ട് പാഠഭാഗത്തിൽ; വിശദീകരണം തേടി ഗവർണർ
Tuesday, July 1, 2025 2:51 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി നാലാംവർഷ പാഠപുസ്തകത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിൽ വൈസ് ചാൻസലറോടു വിശദീകരണം തേടി ഗവർണർ.
വേടൻ എന്നറിയപ്പെടുന്ന റാപ്പ് ഗായകൻ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം എ.കെ. അനുരാജ് ആണ് ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ എന്നിവർക്കു പരാതി നൽകിയിരുന്നത്. ഈ പരാതി പരിഗണിച്ചാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.