സമൂഹവിവാഹം: അപേക്ഷ ക്ഷണിച്ചു
Tuesday, July 1, 2025 2:51 AM IST
തൃശൂർ: കേരള ഭിന്നശേഷിക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റി ഡിസംബറിൽ നടത്തുന്ന സമൂഹവിവാഹത്തിനു പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവർക്കു മുൻഗണന. ഭിന്നശേഷിക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. സർക്കാർസ്ഥാപനങ്ങൾ ഒഴികെയുള്ള അഗതി, അനാഥമന്ദിരങ്ങളിൽ ഉള്ളവരുടെയും അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 9446627871, 9947685304.