ചെല്ലാനം സമരം: സജി ചെറിയാൻ മാപ്പു പറയണമെന്നു വി.ഡി. സതീശൻ
Tuesday, July 1, 2025 2:51 AM IST
കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവര്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയാന്‍ മന്ത്രി സജി ചെറിയാന് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
താടിവച്ചതുകൊണ്ടു ഗുണ്ടകളാണെന്നു തോന്നിയെന്നും പത്രത്തില്‍ കണ്ടപ്പോഴാണ് അവര്‍ പാർട്ടിക്കാരാണെന്നു മനസിലായതെന്നുമാണു മന്ത്രി പറഞ്ഞത്.
രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് ജനങ്ങള്‍ക്കു ജീവിക്കാനാകാത്ത അവസ്ഥ വന്നപ്പോള്‍ കടലാക്രമണ പ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കാനും സര്‍ക്കാര്‍ തയാറാകാതെ വന്നപ്പോഴാണു കരിങ്കൊടി കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.