ദന്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ
Tuesday, July 1, 2025 2:51 AM IST
ഈരാറ്റുപേട്ട: രാമപുരം സ്വദേശികളായ ദമ്പതിമാരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധഭാവനില് (തെരുവേല്‍) വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി (34) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്ക് സമീപം പനയ്ക്കപ്പാലത്തെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. സ്ഥാപനങ്ങളുടെ പണികള്‍ കരാര്‍ എടുത്തു ചെയ്യുന്നയാളായിരുന്നു വിഷ്ണു. ഇന്നലെ രാവിലെ രശ്മിയുടെ അമ്മ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
വിവരമറിഞ്ഞ് മുകളിലത്തെ നിലയില്‍ താമസിക്കുന്നവർ എത്തിയപ്പോള്‍ പ്രധാന വാതില്‍ തുറന്നും കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയ നിലയിലുമായിരുന്നു. കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതില്‍ തകര്‍ത്തപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.