നെല്ലുസംഭരണത്തിൽ ബാങ്കുകളെ കുറ്റപ്പെടുത്തി മന്ത്രി അനിൽ
Tuesday, June 24, 2025 1:03 AM IST
പാലക്കാട്: നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു സംസ്ഥാനസര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ ബാങ്കുകളെ കുറ്റപ്പെടുത്തി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍.
കര്‍ഷകരുടെ കുടിശികയ്ക്കുകാരണം ബാങ്ക് നിലപാടുകളാണ്. പിആര്‍എസ് വായ്പയ്ക്ക് ഒമ്പതുശതമാനം എന്ന തീരുമാനത്തില്‍ കരാറുമായി എസ്ബിഐ മുന്നോട്ടുപോയിരുന്നെങ്കില്‍ സംഭരണത്തിനുശേഷം 24 മണിക്കൂറിനകംതന്നെ പണംനല്‍കാന്‍ കഴിയുമായിരുന്നുവെന്നു മന്ത്രി അവകാശപ്പെട്ടു.
കാബിനറ്റ് സബ്കമ്മിറ്റി മാര്‍ച്ചില്‍ ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തിനു ബാങ്ക് ജൂണിലാണ് കരാറില്‍ ഏര്‍പ്പെട്ടത്. വരുംവര്‍ഷം കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം കാര്യങ്ങള്‍ പരിഹരിക്കാൻ സഹകരണമേഖലയുമായി ചര്‍ച്ചനടത്തി ബദല്‍സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.