അൻവറിനായി വാതിൽ തുറക്കാമെന്ന് സണ്ണി ജോസഫ്
Tuesday, June 24, 2025 1:03 AM IST
കണ്ണൂർ: അൻവറിനായി വാതിൽ തുറക്കാമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വാതിൽ പണിയുന്നവർ താക്കോൽ വയ്ക്കുന്നത് അതു തുറക്കാനും അടയ്ക്കാനുമാണ്.
അൻവർ യുഡിഎഫിനൊപ്പം നിൽക്കേണ്ടതായിരുന്നു. ഞങ്ങൾ വാതിൽ കൊട്ടിയടച്ചിട്ടില്ല. ബിജെപിയേക്കാൾ കൂടുതൽ വോട്ട് അൻവർ പിടിച്ചു. ഒന്പതു വർഷം അൻവർ നിലമ്പൂരിൽ എംഎൽഎ ആയിരുന്നു. അദ്ദേഹം രാജിവച്ചതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മണ്ഡലത്തിൽ അൻവറിന് അദ്ദേഹത്തിന്റേതായ ബന്ധങ്ങളുണ്ട്.അൻവറിനെ തീരെ തള്ളാൻ പറ്റില്ല. അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും. അൻവർ ശക്തമായ ഫാക്ടറല്ല. എന്നാൽ ചെറിയൊരു ഫാക്ടറായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.