കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം: മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​നി​ല്ല
കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം: മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​നി​ല്ല
Friday, May 3, 2024 4:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ള​​​യം സാ​​​ഫ​​​ല്യം കോം​​​പ്ല​​​ക്സി​​​നു മു​​​ന്നി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​നു കു​​​റു​​​കേ മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​നും ഭ​​​ർ​​​ത്താ​​​വ് സച്ചി​​​ൻ​​​ദേ​​​വ് എം​​​എ​​​ൽ​​​എ​​​യും ബ​​​സ് ത​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ലെ നി​​​ർ​​​ണാ​​​യ​​​ക ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​രുന്ന മെ​​​മ്മ​​​റി കാ​​​ർ​​​ഡ് കാ​​​ണാ​​​നില്ല.

സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ബ​​​സി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന മൂ​​​ന്നു സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി പോ​​​ലീ​​​സ് ഡി​​​വി​​​ആ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു മെ​​​മ്മ​​​റി കാ​​​ർ​​​ഡ് കാ​​​ണാ​​​താ​​​യ വി​​​വ​​​രം പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​നെ​​​യും സ​​​ച്ചി​​​ൻ​​​ദേ​​​വ് എം​​​എ​​​ൽ​​​എ​​​യെ​​​യും ര​​​ക്ഷി​​​ക്കാ​​​നാ​​​യി ആ​​​രോ മെ​​​മ്മ​​​റി കാ​​​ർ​​​ഡ് എ​​​ടു​​​ത്ത് മാ​​​റ്റി​​​യ​​​താ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

മെ​​​മ്മ​​​റി കാ​​​ർ​​​ഡ് കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​കൃ​​​ത​​​ർ ത​​​ന്പാ​​​നൂ​​​ർ പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

ത​​​ന്പാ​​​നൂ​​​രി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന വേ​​​ള​​​യി​​​ലാ​​​യി​​​രി​​​ക്കും ബ​​​സി​​​ൽ​​നി​​​ന്നു മെ​​​മ്മ​​​റി കാ​​​ർ​​​ഡ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. ആ​​​രോ ഇ​​​ള​​​ക്കി മാ​​​റ്റി​​​യെ​​​ന്നാ​​ണു പോ​​​ലീ​​​സും സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.

ബ​​​സ് ടെ​​​ർ​​​മി​​​ന​​​ൽ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടാ​​​തെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽനിന്നും മൊ​​​ഴി​​​യെ​​​ടു​​​ക്കും. അ​​​തേസ​​​മ​​​യം തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​കൃ​​​ത​​​രും പോ​​​ലീ​​​സും കൂ​​​ട്ടു​​​നി​​​ന്നെ​​​ന്നാ​​​ണ് ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.