കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Saturday, September 30, 2023 1:28 AM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് സര്‍ക്കാരിന് നേരിട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അടിയന്തരമായി പുറത്തുവിടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. റിപ്പോർട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്.
മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ന്യൂനപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന ക്രൈസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു.
ജെ.ബി.കോശി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അടിയന്തരമായി പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.