പി.എൻ. നരേന്ദ്രനാഥൻ നായർ വീണ്ടും എൻഎസ്എസ് പ്രസിഡന്റ്
Friday, June 25, 2021 12:40 AM IST
ചങ്ങനാശേരി: അഡ്വ. പി.എൻ. നരേന്ദ്രനാഥൻനായരെ നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. കാലാവധി പൂർത്തിയായതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലാംതവണയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെന്നത്.
നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡിലേക്ക് ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡോ. എം. ശശികുമാർ(കാർത്തികപ്പള്ളി), ഹരികുമാർ കോയിക്കൽ(ചങ്ങനാശേരി), എം.എസ്. മോഹൻ(പൊൻകുന്നം), എം.എം. ഗോവിന്ദൻകുട്ടി(കണയന്നൂർ), ഡോ. ജി. ഗോപകുമാർ(കൊല്ലം), പി.നാരായണൻ(ഒറ്റപ്പാലം), പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ(ചേർത്തല), അഡ്വ.എ. സുരേശൻ(തൃശൂർ), അഡ്വ. ബാലകൃഷ്ണൻനായർ (കാസർഗോഡ്), അഡ്വ.എ. സുരേശൻ(തൃശൂർ), അഡ്വ.എ. ബാലകൃഷ്ണൻനായർ (കാസർഗോഡ്) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. നേരത്തേ ഉണ്ടായ ഒഴിവിലേക്ക് പ്രഫ.മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), പി.എൻ.സുകുമാരപ്പണിക്കർ(ചെങ്ങന്നൂർ)എന്നിവരെ നാമനിർദേശം ചെയ്തിരുന്നു.