ഭക്ഷ്യധാന്യക്കിറ്റ് വിതരണം: എയ്ഡഡ് പ്രീ പ്രൈമറി കുട്ടികളെ ഒഴിവാക്കുന്നു
ഭക്ഷ്യധാന്യക്കിറ്റ് വിതരണം: എയ്ഡഡ് പ്രീ പ്രൈമറി  കുട്ടികളെ ഒഴിവാക്കുന്നു
Friday, July 10, 2020 12:38 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ പ്രീ ​പ്രൈ​മ​റി മു​ത​ൽ യു​പി ത​ലം വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് കാ​ല​ത്ത് ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ നി​ന്ന് എ​യ്ഡ​ഡ് പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി. സം​സ്ഥാ​ന​ത്ത് പ്രൈ​മ​റി സ്കൂ​ളു​ക​ളോ​ട​നു​ബ​ന്ധി​ച്ച് പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഒ​ന്നി​ച്ച് ആ​രം​ഭി​ച്ചെ​ങ്കി​ലും എ​യ്ഡ​ഡ് പ്രീ ​പ്രൈ​മ​റി​യെ ഇ​തേ​വ​രെ സം​സ്ഥാ​ന​ത്ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര​ണം പ​റ​ഞ്ഞാ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ പി​ഞ്ചു​കു​ട്ടി​ക​ളോ​ടും വി​വേ​ച​നം കാ​ട്ടി​യ​ത്.

പ്രൈ​മ​റി സ്കൂ​ളു​ക​ൾ​ക്കൊ​പ്പം പ്രീ ​പ്രൈ​മ​റി ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ നൂ​റു ക​ണ​ക്കി​നു കു​ട്ടി​ക​ൾ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​മു​ണ്ട്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്രീ ​പ്രൈ​മ​റി അം​ഗീ​ക​രി​ച്ച് അ​ധ്യാ​പ​ക​ർ​ക്കും ആ​യ​മാ​ർ​ക്കും നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കി. എ​ന്നാ​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും അ​ധ്യാ​പ​ക​ർ​ക്ക് മാ​നേ​ജ്മെ​ന്‍റോ സ​ഹ അ​ധ്യാ​പ​ക​രോ ആ​ണ് ശ​ന്പ​ളം ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ക്ക​ഞ്ഞി അ​ട​ക്കം ആ​നു​കൂ​ല്യം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ണ്ട്. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ യാ​തൊ​ന്നു​മി​ല്ല. മൈ​ന​സ് ടു ​മു​ത​ൽ പ്ല​സ്ടു​വ​രെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് പ്രീ ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം സ്കൂ​ളു​ക​ളോ​ട​നു​ബ​ന്ധി​ച്ച് നി​ല​വി​ൽ വ​ന്ന​ത്. അ​ന്ന് പ്രീ ​പ്രൈ​മ​റി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്.


കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള വി​ഹി​തം ഉ​പ​യോ​ഗി​ച്ചാ​ണ് സ​പ്ലൈ​കോ മു​ഖേ​ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കു​ന്ന​ത്.

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ​തി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​രി​യോ​ടൊ​പ്പം ഒ​ന്പ​തി​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​റ്റ് ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്.

പ്രീ ​പ്രൈ​മ​റി, എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ള​വി​ലും തൂ​ക്ക​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ട്. കി​റ്റു​ക​ളു​ടെ വി​ത​ര​ണം 20നു ​മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.


ബി​ജു കു​ര്യ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.