എംജി വാഴ്സിറ്റി പരീക്ഷ മാറ്റിവയ്ക്കാൻ നിവേദനം
Saturday, May 30, 2020 12:15 AM IST
കോ​ട്ട​യം: ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15 മു​ത​ൽ ന​ട​ത്താ​മെ​ന്നു​ള്ള എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ഓ​ണ്‍ലൈ​ൻ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് നി​വേ​ദ​നം.

അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പ​ല കോ​ള​ജു​ക​ളി​ലും സി​ല​ബ​സ് പൂ​ർ​ത്തീ​ക​രി​ക്കാ​നും പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ ന​ട​ത്താ​നും സാ​ധി​ച്ചി​ട്ടി​ല്ല. ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ന്നി​രി​ക്കെ പ​ഠി​പ്പി​ച്ചു തീ​ർ​ത്ത പാ​ഠ​ഭാ​ഗ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രി​ക്കും പ​രീ​ക്ഷ എ​ന്ന​ത് ശാ​സ്ത്രീ​യ​മ​ല്ല. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ ഇ​തു വി​ട​വ് സൃ​ഷ്ടി​ക്കു​മെ​ന്നും പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ൾ പ്രാ​ക്ടി​ക്ക​ൽ പാ​ഠ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. പൊ​തു​ഗ​താ​ഗ​തം പ​ഴ​യ നി​ല​യി​ലെ​ത്താ​ത്ത​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥ​ക​ൾ ഇ​പ്പോ​ൾ. പ​രീ​ക്ഷ​യ്ക്ക് വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും പ​ല​ർ​ക്കും സാ​ധി​ച്ചി​ട്ടില്ലെെന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പറയു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.