സിറ്റി ഗ്യാസ് വിതരണ ലൈസൻസ്; മേഘ എൻജിനിയറിംഗ്, അദാനി ടോട്ടൽ ഗ്യാസ് മുന്നിൽ
സിറ്റി ഗ്യാസ് വിതരണ ലൈസൻസ്;  മേഘ എൻജിനിയറിംഗ്, അദാനി ടോട്ടൽ ഗ്യാസ് മുന്നിൽ
Saturday, January 15, 2022 12:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: വാ​​ഹ​​ന ഇ​​ന്ധ​​ന​​വും (സി​​എ​​ൻ​​ജി) വീ​​ടു​​ക​​ളി​​ൽ പാ​​ച​​ക ഇ​​ന്ധ​​ന (​​പി​​എ​​ൻ​​ജി)​​മാ​​യും പ്ര​​കൃ​​തി​​വാ​​ത​​കം ല​​ഭ്യ​​മാ​​ക്കു​​ന്ന സി​​റ്റി ഗ്യാ​​സ് പ​​ദ്ധ​​തി​​യു​​ടെ വി​​ത​​ര​​ണ ലൈ​​സ​​ൻ​​സ് ലേ​​ല​​ത്തി​​ൽ മേ​​ഘ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ചേ​​ഴ്സ് ലി​​മി​​റ്റ​​ഡ്(​​എം​​ഇ​​ഐ​​എ​​ൽ), അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് എ​​ന്നി​​വ മു​​ന്നി​​ലെ​​ത്തി.

മേ​​ഘ​​യ്ക്ക് 15ഉം ​​അ​​ദാ​​നി ടോ​​ട്ട​​ലി​​ന് 14ഉം ​​ലൈ​​സ​​ൻ​​സ് ല​​ഭി​​ച്ചു. ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ(​​ഒ​​ന്പ​​ത്), ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ(​​ആ​​റ്), ദി​​നേ​​ശ് എ​​ൻ​​ജി​​നി​​യേ​​ഴ്സ് ലി​​മി​​റ്റ​​ഡ്(​​നാ​​ല്),ആ​​സാം ഗ്യാ​​സ് ക​​ന്പ​​നി(​​മൂ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ന്പ​​നി​​ക​​ൾ​​ക്കു കി​​ട്ടി​​യ ലൈ​​സ​​ൻ​​സു​​ക​​ളു​​ടെ എ​​ണ്ണം.


ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​മാ​​യി ചേ​​ർ​​ന്നാ​​യി​​രു​​ന്നു അ​​ദാ​​നി ഗ്രൂ​​പ്പ് സി​​റ്റി ഗ്യാ​​സ് ബി​​സി​​ന​​സി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് ഫ്രാ​​ൻ​​സി​​ലെ വ​​ന്പ​​ൻ ക​​ന്പ​​നി​​യാ​​യ ടോ​​ട്ട​​ലു​​മാ​​യി അ​​ദാ​​നി ഗ്രൂ​​പ്പ് ക​​രാ​​റു​​ണ്ടാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.