കെഎ​സ്എ​സ്പിയു കു​ടും​ബ​മേ​ള
Monday, September 23, 2024 1:35 AM IST
നെ​ന്മാ​റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ നെ​ന്മാ​റ യൂ​ണി​റ്റ് കു​ടും​ബ​മേ​ള ന​ട​ത്തി. നെ​ന്മാ​റ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ന്ന മേ​ള​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. 80 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ടും​ബ​മേ​ള നെ​ന്മാ​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ന്ദ്ര​സിം​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ഫ. കെ. ​കേ​ശ​വ​ൻ നാ​യ​ർ, പി. ​വെ​ള്ള​മാ​സ്റ്റ​ർ, കെ.​ച​ന്ദ്ര​ൻ, കെ. ​കു​ഞ്ചു, പി.​ജി. നാ​രാ​യ​ണ​ൻ നാ​യ​ർ, എ​ൻ. നാ​രാ​യ​ണ​ൻ​കു​ട്ടി, കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ. സു​ദേ​വ​ൻ ന​ന്ദി പ​റ​ഞ്ഞു.

കൊ​ല്ല​ങ്കോ​ട്: കെ​എ​സ്എ​സ്പി​യു വ​ട​വ​ന്നൂ​ർ യൂ​ണി​റ്റ് കു​ടും​ബ​മേ​ള വ​ട​വ​ന്നൂ​ർ എം ​ജിആ​ർ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ ഇ​യ്യ​ങ്കോ​ട് ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. പ​ണി​ക്ക​ർ അ​വാ​ർ​ഡ് നേ​ടി​യ ഇ​യ്യ​ങ്കോ​ട് ശ്രീ​ധ​ര​നെ കൊ​ല്ലങ്കോ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ദ​ര​വ് സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ സു​കു​മാ​ര​ൻ ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ ചി​ദം​ബ​ര​ൻ കു​ട്ടി, കെ.​ വി​ജ​യ​ൻ, എ. ​രാ​മ​ച​ന്ദ്ര​ൻ, എ.​സി.​ അ​പ്പു, കെ. കൃ​ഷ്ണ​ൻ, എം. ​ക​ലാ​ധ​ര​ൻ, സെ​ക്ര​ട്ട​റി എം. ​രാ​ജി, എം. ​മു​ഹ​മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.