ചെർപ്പുളശേരി: നെല്ലായ സ്വദേശി ബഹ്റൈനിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. നെല്ലായ മാരായമംഗലം പറക്കാട്ടു തൊടി മുഹമ്മദ് അലി (58) യാണ് മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.
കഴിഞ്ഞ 25 വർഷത്തിലധികമായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫായിസ്്, ഫമിന നസ്റിൻ, ഫസ്ന. മരുമക്കൾ: മുഹമ്മദ് ഫൈസൽ ഫിറോസ്, ഫാത്തിമത്ത് സിയാന.