വടക്കഞ്ചേരി: കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, പാലക്കാട് ആർഡിഒ എസ്. ശ്രീജിത്ത്, വി. പ്രേമലത, രാജി കൃഷ്ണൻകുട്ടി, രതിക മണികണ്ഠൻ, കെ. രവീന്ദ്രൻ, മറിയകുട്ടി ജോർജ്, അബ്ദുൾനാസർ, എസ്. രാധാകൃഷ്ണൻ, വി. ഓമനക്കുട്ടൻ, സലീം പ്രസാദ്, സി. ചന്ദ്രൻ, എസ്. ബഷീർ, വിൽസൻ കണ്ണാടൻ, കെ.കെ. കാസിം, ചാർളി എന്നിവർ പ്രസംഗിച്ചു.