കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന സിബിഎസ്ഇ സ്കൂളുകൾക്കായുള്ള സൗത്ത് സ്റ്റേറ്റ് ലെവൽ റോളർ സ്കേറ്റിംഗ് മത്സരത്തിൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള സിബിഎസ്ഇ സ്കൂളുകളിലെ മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.
സോമയമ്പാളയം ഏരിയയിലെ സ്വസ്തിക സ്കേറ്റിംഗ് സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. അധ്യായന ഇന്റർനാഷണൽ പബ്ലിക് സ്കൂളാണ് മത്സരം ഏകോപിപ്പിച്ചത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള 800 ലധികം സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.