നെന്മാറ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്ത് സിപിഎം ഭരണസമിതിക്കെതിരെ ധർണാസമരം സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ. ജി. എൽദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം. പദ്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, നേതാക്കളായ കെ.വി. ഗോപാലകൃഷ്ണൻ, കെ. കുഞ്ഞൻ, എ. സുന്ദരൻ, കെ.എ. മുഹമ്മദ്കുട്ടി, സോബി ബെന്നി, മിസിരിയ ഹാരിസ്, വി.പി. രാജു, എസ്. കാസിം, എം.ജെ. ആന്റണി, കെ.ജി. രാഹുൽ, സഞ്ജു, സാവിത്രി ചന്ദ്രൻ, കെ. വിനു, എ. ജയനന്ദൻ, എ. സുദേവൻ പ്രസംഗിച്ചു.