ചിറ്റൂർ: 2002 ൽ നടന്ന ശിവൻ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടത് സിപിഎം- ജനതാദൾ ഒത്തുകളിയുടെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയായി ജനതാദൾ -എസ് പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. ഒത്തുകളിയുടെ രാഷ്ട്രീയപാരമ്പര്യം കോൺഗ്രസിനാണെന്ന് യോഗം ഉദ്ഘാടനംചെയ്ത് ജനതാദൾ -എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസ് പറഞ്ഞു. പെരുമാട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. ശശികുമാർ അധ്യക്ഷത വഹിച്ചു.
യുവജനതാദൾ -എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മഹേഷ് , മഹിള ജനതാ സംസ്ഥാന സെക്രട്ടറി റിഷാ പ്രേംകുമാർ, ജനതാദൾ -എസ് സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻകുട്ടി, ജില്ലാ സെക്രട്ടറി ടി.കെ. പത്മനാഭനുണ്ണി, ചിറ്റൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ. സുരേഷ്, എസ്. വിനോദ് ബാബു, ജില്ലാ പ്രസിഡന്റ് വിജീഷ് കണ്ണികണ്ടത്ത്, മഹിള ജനതാ ജില്ലാ പ്രസിഡന്റ് മാധുരി പത്മനാഭൻ, മണ്ഡലം പ്രസിഡന്റ് ഷർമിള രാജൻ, യുവജനതാദൾ -എസ് മണ്ഡലം പ്രസിഡന്റ് ജാസിർ ഹുസൈൻ, ജനതാദൾ-എസ് പട്ടഞ്ചേരി പ്രസിഡന്റ് ടി. മോഹനൻ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.