ക​ന​ക​മ​ല തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ൾ
Sunday, June 30, 2024 7:36 AM IST
കൊ​ട​ക​ര: ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ മാ​ര്‍​തോ​മാ​ശ്ലീ​ഹ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​കു​റ്റി​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​ലി​ജു​പോ​ള്‍ പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന,ദി​വ്യ​ബ​ലി എ​ന്നി​വ​യു​ണ്ടാ​കും.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫാ.​ഫ്രാ​ന്‍​സി​സ് പാ​റ​യ്ക്ക​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്,നൊ​വേ​ന, ദേ​വാ​ല​യം ചു​റ്റി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കൊ​ടു​ങ്ങ വി​കാ​രി ഫാ.​ഷി​ബു നെ​ല്ലി​ശേ​രി​യു​ടെ കാ​ര്‍​മി​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, റ​വ.​ഡോ.​സി​ജു കൊ​മ്പ​ന്‍​രെ സ​ന്ദേ​ശം, ഊ​ട്ടു​വെ​ഞ്ച​രി​പ്പ്, രാ​വി​ലെ എ​ട്ടി​ന് കു​രി​ശു​മു​ടി​യി​ല്‍ ഫാ.​ജെ​യിം​സ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി എ​ന്നി​വ​യു​ണ്ടാ​കും. രാ​വി​ലെ പ​ത്തി​ന് ഫാ.​ ഫ്രാ​ന്‍​സ​ന്‍ ത​ാനാ​ട​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ റാ​സ​കു​ര്‍​ബാ​ന ഉ​ണ്ടാ​കും. ഫാ.​ടി​ന്‍റോ കൊ​ടി​യ​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും.

തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷിപ്പ് വ​ണ​ക്കം ,നേ​ര്‍​ച്ച സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​കും. നേ​ര്‍​ച്ച ഊ​ട്ടി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ള്‍ സം​ബ​ന്ധി​ക്കും. പത്രസ​മ്മേ​ള​ന​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി ,കൈ​ക്കാ​ര​ന്‍​മാ​രാ​യ ആ​ന്‍റണി ക​രി​യാ​ട്ടി , ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍ , തോ​മ​സ് മൂ​ക്ക​ണാം​പ​റ​മ്പി​ല്‍ ,വ​ര്‍​ഗീ​സ് വെ​ളി​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.