മാലി​ന്യസം​സ്‌​ക​ര​ണ​ത്തി​ന് പെ​ല്ലെ​റ്റൈ​സ​ര്‍ നി​ര്‍​മി​ച്ച് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Saturday, June 29, 2024 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ങ്ങ​ളി​ലെ ക​രി​യി​ല മാ​ലി​ന്യ​ങ്ങ​ളി​ല്‍ നി​ന്നും പെ​ല്ല​റ്റ് രൂ​പ​ത്തി​ലു​ള്ള ജൈ​വ​വ​ളം നി​ര്‍​മി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ശ്വ​തി പി. ​സ​ജീ​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​വ​സാ​ന വ​ര്‍​ഷ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ബേ​ല്‍ ജെ​യ്‌​സ​ണ്‍, അ​ജ്മ​ല്‍ പാ​ഷാ, ആ​ല്‍​ബ​ര്‍​ട്ട് ആ​ന്‍റോ, ജോ ​കു​ര്യ​ന്‍ ജോ​സ് എ​ന്നി​വ​രാ​ണ് പെ​ല്ല​റ്റൈ​സ​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

മോ​ട്ടോ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ വ​രെ പെ​ല്ല​റ്റ് രൂ​പ​ത്തി​ലു​ള്ള ജൈ​വ വ​ളം ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും. ക​രി​യി​ല​യ്ക്കൊ​പ്പം പോ​ഷ​ക സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കാ​ന്‍ ചാ​ണ​ക​പ്പൊ​ടി​യും ക​ട​ല​പ്പി​ണ്ണാ​ക്കും ചേ​ര്‍​ത്ത് നി​ര്‍​മി​ക്കു​ന്ന പെ​ല്ല​റ്റു​ക​ള്‍ ഇ​ന്‍​ഡോ​ര്‍ പ്ലാ​ന്‍റുക​ളു​ടെ പോ​ട്ടിം​ഗ് മി​ശ്രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം. ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നു​ള്ള ക​ഴി​വും പോ​ഷ​ക സ​മ്പ​ന്ന​ത​യും ക​രി​യി​ല പെ​ല്ല​റ്റു​ക​ളെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു.

ഫ്ലാ​റ്റു​ക​ള്‍, ഐ​ടി ഹ​ബ്ബു​ക​ള്‍, ന​ഗ​ര​ങ്ങ​ളി​ലെ പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​ങ്ങ​നെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​രി​യി​ല ക​ത്തി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ഈ ​യ​ന്ത്രം രൂ​പ​ക​ല്‍​പ​ന ചെ​യ്യാ​നു​ള്ള പ്ര​ചോ​ദ​ന​മെ​ന്നു മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​ടി. സി​ജോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര, ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ര്‍ ഫാ. ​മി​ല്‍​ന​ര്‍ പോ​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​ഡി. ജോ​ണ്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.