വി​ദ്യാ​ല​യ​ങ്ങ​ളെ ചേ​ർ​ത്തുപി​ടി​ച്ച് ല​യ​ൺ​സ് ക്ല​ബ് ഇന്‍റർ​നാ​ഷ​ണ​ൽ
Saturday, June 29, 2024 1:09 AM IST
കൊ​ര​ട്ടി: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കൊ​ര​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​യ​ൺ​സ് ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ചി​റ​ങ്ങ​ര എംഎ​സ് യുപി സ്്കൂ​ൾ, മം​ഗ​ല​ശേ​രി എ​സ്എ​സ് എ​ൽപി ​സ്കൂ​ൾ, മേ​ലൂ​ർ സെന്‍റ് ജോ​ൺ​സ് യുപി ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​സി. ബി​ജു നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡന്‍റ്് ജെ​യ്സ​ൺ വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബീ​ന ര​വി​കു​മാ​ർ, മ​ൾ​ട്ടി​പ്പി​ൾ ജി​എ​ൽ​ടി കോ​ഡി​നേ​റ്റ​ർ സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ, അ​ല​ക്സ് പ​റ​ക്കാ​ട​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ന​ട​ത്തി.

ല​യ​ൺ​സ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ഡേ​വി​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ. ഫ്രാ​ൻ​സി​സ്, കെ.​കെ. ജോ​ൺ​സ​ൺ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ജു മാ​സ്റ്റ​ർ, സി​സ്റ്റ​ർ ലി​ജ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.