സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്യാ​ൻ ത​യാ​റാ​ക​ണം: വി.​കെ. ശ്രീ​ക​ണ്ഠ​ൻ
Sunday, June 30, 2024 7:56 AM IST
തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണബാ​ങ്കി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​രു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സി​പി​എം പാ​ർ​ട്ടി​യു​ടെ പേ​രി​ൽ ഇ​ഡി കേ​സ് എ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ നേ​താ​ക്ക​ളെ അ​റ​സ്റ്റുചെ​യ്‌​തു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ‌​ൻ എം​പി.

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ പ​ണം ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു സ​മ്പാ​ദി​ച്ച സി​പി​എം പാ​ർ​ട്ടി​യു​ടെ​യും നേ​താ​ക്ക​ളു​ടെ​യും സ്വ​ത്ത് ക​ണ്ടു​കെ​ട്ടി നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. സി​പി​എം പാ​ർ​ട്ടി​യു​ടെ 73 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. മ​റ്റു പ്ര​തി​ക​ളു​ടേ​ത​ട​ക്കം 29 കോ​ടി​യു​ടെ സ്വ​ത്തു​വ​ക​ക​ളാ​ണു ക​ണ്ടു​കെ​ട്ടി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണമേ​ഖ​ല​യി​ൽ സി​പി​എം ന​ട​ത്തു​ന്ന ത​ട്ടി​പ്പു​ക​ളി​ൽ സംസ്ഥാനനേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠൻ ആ​വ​ശ്യ​പ്പെ​ട്ടു.