കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​രണ ബാ​ങ്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Sunday, June 30, 2024 7:36 AM IST
കു​റ്റി​ക്കാ​ട്: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡന്‍റ് ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ഫു​ൾ എപ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും ​മി​ക​ച്ച വി​ജ​യം നേ​ടി​യ കു​റ്റി​ക്കാ​ട് സെ​ന്‍റ്് സെബാ​സ്റ്റ്യ​ൻ സ്കൂ​ളി​നെ​യും, ചാ​യ്പ​പ്പ​ൻ​കു​ഴി ഗ​വ. സ്കൂ​ളി​നെ​യും ആ​ദ​രി​ച്ചു.
ദേ​ശി​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ ഷി​പ്പി​ൽ സ്വ​ർ​ണമെ​ഡ​ൽ നേ​ടി​യ ഭ​ര​ണ​സ​മി​തി അം​ഗം സോ​ണി വ​ർ​ഗീ​സി​നെ​യും, അ​ൽ​വീ​ന ജോ​ഷി​യേ​യും ആ​ദ​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ചെയ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്ബ്, പി.​പി. പോ​ളി, ഗ്രേ​യ്സി ടീ​ച്ച​ർ ക​ല്ലേ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സു​ട്ട​ൻ കൈതാ​ര​ൻ, സെ​ക്ര​ട്ട​റി കെ.ജി. ലി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.