അ​തി​ര​പ്പി​ള്ളി മ​ഴയാ​ത്രയ്ക്ക് ഇ​ന്നു തു​ട​ക്കം
Sunday, June 30, 2024 7:56 AM IST
അ​തി​ര​പ്പി​ള്ളി: കാ​ടി​ന്‍റെ മ​ഴ​ക്കാ​ല സൗ​ന്ദ​ര്യം അ​സ്വാ​ദി​ക്കാ​ൻ ഡി​എം​സി ഒ​രു​ക്കു​ന്ന മ​ഴ​യാ​ത്ര ഇ​ന്നു തു​ട​ങ്ങും. രാ​വി​ലെ എ​ട്ടി​ന് ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ നി​ന്നും തു​ട​ങ്ങി തു​മ്പൂ​ർ​മു​ഴി അ​തി​ര​പ്പി​ള്ളി, ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ പെ​രി​ങ്ങ​ൽ​കു​ത്ത്, ഷോ​ള​യാ​ർ ഡാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കാ​ടി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് രാ​ത്രി ഏ​ഴി​ന് തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര.

യാ​ത്ര​യി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, ചാ​യ, കു​ടി​വെ​ള്ളം, ഗൈ​ഡ്, കി​റ്റ്, കു​ട, ബാ​ഗ് എ​ന്നി​വ ല​ഭി​ക്കും. മ​ഴ യാ​ത്ര​യ്ക്ക് സീ​റ്റൊ​ന്നി​ന് 1500 രൂ​പ​യാ​ണു നി​ര​ക്ക്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 0480 - 2769888, 9497069888.