ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ മൂ​ന്നി​ന്
Saturday, June 29, 2024 1:10 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ഓ​ര്‍​മ​യാ​ച​രി​ക്കു​ന്ന ജൂ​ലൈ മൂ​ന്നി​ന് ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 8.30 മു​ത​ല്‍ ര​ണ്ടുവ​രെ​യാ​ണ് ഊ​ട്ടു​സ​ദ്യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്ക് മൂ​ന്നു ഭ​വ​ന​ങ്ങ​ള്‍ ഒ​രു​ക്കാ നും വൃ​ക്ക​രോ​ഗി​ക​ള്‍​ക്കു ഡ​യാ​ലി​സി​സി​നു​ള്ള സ​ഹാ​യം ന​ല്‍​കാനും വി​വി​ധ​ രോ​ഗ​ങ്ങ​ളാ​ല്‍ വ​ല​യു​ന്ന​വ​ര്‍​ക്കു​ സ​ഹാ​യം ന​ല്‍​കാനുമായി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഈ ​വ​ര്‍​ഷം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
നാ​ളെ ഇ​ട​വ​ക​ദി​ന​മാ​യി ആ​ഘോ​ഷി​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ക​ലാ​സ​ന്ധ്യ.

ജൂ​ലൈ ഒ​ന്നി​ന് വൈ​കീ​ട്ട് 5.30 ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ര​ണ്ടി​ന് വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് മൂ​വാ​റ്റു​പു​ഴ സീ​റോ മ​ല​ങ്ക​ര രൂ​പ​ത ബി​ഷ​പ് യു​ഹാ​ന്നോ​ന്‍ മാ​ര്‍ തെ​യോ​ഡേ​ഷ്യ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, 7.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​ക്കും. 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് (ജൂ​ണി​യ​ര്‍) തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​റും ട്ര​സ്റ്റി​യു​മാ​യ ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റണി ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി, ലിം​സ​ണ്‍ ഊ​ക്ക​ന്‍, ബ്രി​സ്റ്റോ വി​ന്‍​സ ന്‍റ് എ​ലു​വ​ത്തി​ങ്ക​ല്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, തി​രു​നാ​ള്‍ ജോ​യി​ന്‍റ് ക​ണ‍​വീ​ന​ര്‍​മാ​രാ​യ ചി​ഞ്ചു ആ​ന്‍റോ ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, ജോ​സ് മം​ഗ​ല​ത്തു​പ​റ​മ്പി​ല്‍, പൗ​ലോ​സ് താ​ണി​ശേ​രി​ക്കാ​ര​ന്‍, ജോ​സ് മാ​മ്പി​ള്ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ അ​ഗ​സ്റ്റി​ന്‍ കോ​ളേ​ങ്ങാ​ട​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ വി​നു ആ​ന്‍റണി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.