പോ​ള​ണ്ടി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ ദു​രൂ​ഹ​മ​ര​ണം: വി​ദേ​ശ​കാ​ര്യമ​ന്ത്രി​ക്കു ക​ത്ത​യ​ച്ച് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി
Sunday, June 30, 2024 7:37 AM IST
തൃ​ശൂ​ർ: പോ​ള​ണ്ടി​ലെ സാ​ബ്‌​കി​യി​ൽ മ​രി​ച്ച പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ആ​ഷി​ക് ര​ഘു​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ള​ണ്ട് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​നു ക​ത്തു ന​ല്കി.

പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്കും എം​ബ​സി ഇ​ൻ​ചാ​ർ​ജി​നും ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ പാ​ർ​ട്ടി ക​ഴി​ഞ്ഞു റൂ​മി​ലെ​ത്തി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ആ​ഷി​ക് ര​ഘു പി​റ്റേ​ന്നു രാ​വി​ലെ കി​ട​ക്ക​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​തു ക​ണ്ടെ​ന്നാ​ണു സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ടം​പോ​ലും ന​ട​ത്താ​തെ​യാ​ണു മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

സം​ശ​യം​തോ​ന്നി​യ വീ​ട്ടു​കാ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണു മ​ര​ണ​കാ​ര​ണം ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.