കെഎ​സ്ആ​ർ​ടി​സി കാ​റു​ക​ളു​മാ​യി കൂ​ട്ടിയി​ടിച്ചു
Sunday, June 30, 2024 7:36 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ​ പോ​ട്ട സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളു​മാ​യി കെ​എ​സ്ആ​ർടിസി ബ​സി​ന്‌റെ കൂ​ട്ട​യി​ടി.അ​മി​തവേ​ഗ​ത്തിലെ​ത്തി​യ കെഎ​സ്ആ​ർ​ടിസി ബ​സ് കാ​റു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി​യ​തി​നെതു​ട​ർ​ന്ന് കാ​റി​ൽ സ​ഞ്ച​രി​ച്ചിരു​ന്ന നാലു പേ​ർ​ക്കു പ​രി​ക്കേറ്റു.
​തൃ​ശൂ​ർ പു​റ​ന​ാട്ടു​ക​ര ശ്രീ​രാ​മകൃ​ഷ്ണ മി​ഷ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ ബി​ന്ദു മേ​നോ​ൻ (55), അ​ർ​ച്ച​ന (30), കാ​ർ​ത്തി​ക (33) എ​ന്നി​വ​ർ​ക്കും ഡ്രൈ​വ​റാ​യ പെ​രുമ്പി​ലാ​വ് സ്വ​ദേ​ശി മ​ണ്ണാ​യി വീ​ട്ടി​ൽ എം. ​എ​സ്. സു​ധി​ൻ (31) എ​ന്നി​വ​രെ സെ​ന്‍റ്് ജെ​യിം​സ് ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.