ഡി​സീ​സ​സ് കോ​ഡിം​ഗ് പു​ന​ര​വ​ലോ​ക​നം: രാ​ജ​ഗി​രി​യി​ല്‍ ശി​ല്പ​ശാ​ല തു​ട​ങ്ങി
Friday, October 4, 2024 4:13 AM IST
കൊ​ച്ചി: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ഓ​ഫ് ഡി​സീ​സ​സ് കോ​ഡിം​ഗ് (ഐ​സി​ഡി) ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ചേ​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ത്രി​ദി​ന ശി​ല്പ​ശാ​ല രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ചു. രാ​ജ​ഗി​രി ആ​ശു​പ​ത്രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ വ​ക്താ​ക്ക​ളാ​യ ഡോ. ​ഇ​സ്‌​ലാം ഇ​ബ്രാ​ഹിം ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഡോ. ​ഹി​ല്‍​ഡേ ദി ​ഗ്രോ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.


ലോ​ക​മെ​മ്പാ​ടും ആ​രോ​ഗ്യ​രം​ഗ​ത്ത് 30 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ഡി​സീ​സ​സ് കോ​ഡിം​ഗി​ന്‍റെ 11-ാമ​ത് പു​ന​ര​വ​ലോ​ക​ന​മാ​ണ് ശി​ല്പ​ശാ​ല ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഐ​സി​എം​ആ​ര്‍ സി​ഡി​ഐ​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​പ്ര​ശാ​ന്ത് മാ​ത്തൂ​ര്‍, കേ​ര​ള സം​സ്ഥാ​ന സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ഡ​യ​റ​ക്ട​ര്‍ ബി. ​ശ്രീ​കു​മാ​ര്‍, രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, രാ​ജ​ഗി​രി മെ​ഡി​ക്ക​ല്‍ റെ​ക്കോ​ര്‍​ഡ്‌​സ് വി​ഭാ​ഗം മേ​ധാ​വി ബി​ന്ദു ജി​മ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.