തിരുനാളാഘോഷം
Friday, October 4, 2024 4:13 AM IST
സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സി​ലി​ക്ക​യി​ല്‍ തു​റ​മു​ഖ മാ​താ​വി​ന്‍റെ ദ​ര്‍​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. റവ.ഡോ. ആ​ന്‍റ​ണി ന​രി​കു​ളം കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ബ​സി​ലി​ക്ക അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് മ​ണ​വാ​ള​ന്‍, ഫാ. ​റോ​ബി​ന്‍ വാ​ഴ​പ്പി​ള്ളി, ഫാ. ജീ​ന്‍​സ് ഞാ​ണ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തി​രു​നാ​ള്‍ ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ ഒ​മ്പ​തി​ന് സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വെന്‍റി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, തുടർന്ന് ബ​സി​ലി​ക്ക​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഏ​ഴി​ന് മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം. രാ​വി​ലെ എ​ട്ടി​ന് സെ​മി​ത്തേ​രി​യി​ല്‍ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി വെ​ഞ്ചി​രി​പ്പ്.

മൂക്കന്നൂർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ

അ​ങ്ക​മാ​ലി : മൂ​ക്ക​ന്നൂ​ര്‍ ചെ​റു​പു​ഷ്പാ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​ന്നാ​ള്‍ ഇ​ന്നും നാ​ളെ​യും മ​റ്റെ​ന്നാ​ളു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​മൂ​ക്ക​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ് പൊ​ള​ള​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി. 7.45 ന് ​ചെ​റു​പു​ഷ്പ സ​ഭാം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​മാ​ത്യൂ​സ് ആ​ണ്ടൂ​ര്‍ കാ​ര്‍​മി​ക​നാ​കും. റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ് ചി​റ്റി​ന​പ്പി​ള​ളി സ​ന്ദേ​ശം ന​ല്‍​കും. പ​ത്തി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​യ​ല്‍ വാ​ഴ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.


റ​വ.​ഡോ. ജോ​സ് ഓ​ലി​യ​പ്പു​റം സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്ക് മോ​ണ്‍. വ​ര്‍​ഗീ​സ് ഞാ​ളി​യ​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് ഗാ​ന​മേ​ള എ​ന്നി​വ​യും ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ഡി. ഫി​ലി​പ്പ​ച്ച​ന്‍, സെ​ക്ര​ട്ട​റി ഷി​ജോ പു​തു​ശേ​രി, പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ന്‍ ഇ​ട​ശേ​രി അ​റി​യി​ച്ചു.

ചേ​രാ​ന​ല്ലൂ​ർ പള്ളിയി​ൽ ജ​പ​മാ​ല​യ​ജ്ഞം

ചേ​രാ​ന​ല്ലൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​പ​മാ​ല​യ​ജ്ഞം ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ട​വ​ക​യി​ലെ 27 കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 270 ഭ​വ​ന​ങ്ങ​ളി​ൽ 10 ദി​വ​സം ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥി​ക്കും.

ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 23 വ​രെ ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. വൈ​കിട്ട് ആ​റി​ന് കു​ർ​ബാ​ന. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം, ജ​പ​മാ​ല, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.​തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് പെ​രു​മാ​യ​ൻ നേ​തൃ​ത്വം ന​ൽ​കും.